plant

മട്ടന്നൂർ: നഗരസഭ മുൻകൈയെടുത്ത് പൊറോറയിൽ സ്ഥാപിച്ച കോഴിമാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചിന് മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും. കണ്ണൂരിനെ സംസ്ഥാനത്തെ ആദ്യ കോഴിമാലിന്യവിമുക്ത ജില്ലയാക്കാൻ ഉദ്ദേശിച്ചാണ് പദ്ധതി.മാലിന്യം സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ്, മലിന ജലശുദ്ധീകരണ പ്ലാന്റ്, ബയോഫിൽട്ടർ എന്നിവയുണ്ട്.മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാർഗ്ഗരേഖയനുസരിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുക. പ്ലാന്റിൽ ദിനംപ്രതി 40 ടൺ മാലിന്യം സംസ്‌കരിക്കാം. ഇതു വരെ 55 പഞ്ചായത്തുകളും ഏഴു നഗരസഭകളും ഒരു കോർപറേഷനും മാലിന്യം കൈമാറാൻ മട്ടന്നൂരിലെ പ്ലാന്റുമായി ധാരണയായിട്ടുണ്ട്. അനധികൃതമായി കോഴി മാലിന്യം ശേഖരിക്കുന്നതും തള്ളുന്നതും തടയും. പത്രസമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്സൺ അനിത വേണു , വൈസ് ചെയർമാൻ പി.പുരുഷോത്തമൻ , ഷാഹിന സത്യൻ, സി.വി.ശശീന്ദ്രൻ , ഡോ. പി.വി.മോഹനൻ എന്നിവർ പങ്കെടുത്തു