കണ്ണൂർ: മന്ത്രി എം.വി. ഗോവിന്ദന്റെ ഔദ്യോഗിക കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി. മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തോടെ ദേശീയപാതയിൽ കണ്ണൂർ ചെട്ടിപ്പീടികയ്ക്കടുത്തായിരുന്നു അപകടം. മഴയെ തുടർന്ന് കാർ തെന്നിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഉടൻ തന്നെ മന്ത്രി മറ്റൊരു വാഹനത്തിൽ കണ്ണൂർ ഗസ്റ്റ് ഹൗസിലേക്ക് പോയി.