തളിപ്പറമ്പ്: ടൂറിസം രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് തളിപ്പറമ്പ് കേന്ദ്രമായി ടൂറിസം പദ്ധതി രൂപപ്പെടുത്തുമെന്നും പറശ്ശിനിക്കടവ് ടൂറിസത്തിന് പ്രത്യേക പദ്ധതിയൊരുക്കുമെന്നും തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനം ലക്ഷ്യമിട്ട് ഏഴാംമൈൽ ഹജ്മൂസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തീർത്ഥാടന ടൂറിസം സർക്യൂട്ട് രൂപീകരിക്കും. 1100 കോടിയോളം രൂപയുടെ വിവിധ പ്രവൃത്തികളാണ് മണ്ഡലത്തിൽ ഇപ്പോൾ നടപ്പാക്കുന്നത്. മണ്ഡലം വികസന സംഘാടക സമിതി ചെയർമാൻ വേലിക്കാത്ത് രാഘവൻ അദ്ധ്യക്ഷനായി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. കെ. ദാമോദരൻ കരട് വികസന രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്ജ്, പി.കെ പ്രമീള, ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, എൻ.വി ശ്രീജിനി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ റിഷ്‌ന, പി.പി റെജി, കെ.പി രമണി, ടി. ഷീബ, ആർ.ഡി.ഒ ഇ.പി മേഴ്‌സി, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, കെ.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.