lottery
ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേർസ് കോൺഗ്രസ് ഐ എൻ ടി യു സി ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് ഭാഗ്യക്കുറി കാര്യാലയത്തിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അനധികൃത ലോട്ടറി തടയണമെന്നും 50 രൂപ ടിക്കറ്റ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഭാഗ്യക്കുറി കാര്യാലയത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന ജന:സെക്രട്ടറി കെ.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കേരള ഭാഗ്യക്കുറി ടിക്കറ്റിന്റെ മുഖവില നാൽപത് രൂപയിൽ നിന്നും അമ്പത് രൂപയാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻതിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പി.വി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കരുണാകരൻ ഏളാടി. മോഹനൻ കരിന്തളം, ഗംഗാധരൻ ചെറുവത്തൂർ, ഇട്ടമ്മൽ ചന്ദ്രൻ, അഷറഫ്, ഗിരിജ എന്നിവർ സംസാരിച്ചു.