seetha
തനിക്കു നൽകുന്ന യാത്രയയപ്പ് പരിപാടിക്ക് നന്ദി അറിയിച്ച് ഉദ്ഘാടകനായ കണ്ണൂർ ബിഷപ്പ് അലക്സ് വടക്കുംതലയെ വണങ്ങുന്ന നേപ്പാൾ സ്വദേശി സീതാ ഖനാൽ

കണ്ണൂർ: കണ്ണൂരിന്റെ സ്നേഹവും കരുതലും ഒരിക്കലും മറക്കാൻ കഴിയില്ല. ജീവൻ തന്നെ നഷ്ടപ്പെട്ടു പോകുമെന്ന് കരുതിയ ആ അഭിശപ്ത മുഹൂർത്തത്തിൽ ജീവിക്കാൻ ആത്മവിശ്വാസം നൽകിയ ഹോപ്പിന്റെയും സഹപ്രവർത്തകരുടെയും നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ എന്നും മനസ്സിലുണ്ടാകും. മറുനാട്ടിൽ നിന്ന് വഴി തെറ്റിയെത്തി ഏഴ് വർഷത്തോളം കണ്ണൂരിന്റെ സ്നേഹത്തണലിൽ കഴിഞ്ഞ് ലുംബിനിയിലേക്ക് തിരിച്ചു പോകുന്ന സീതാ ഖനാലിന്റെ ഹിന്ദിയിലും മലയാളത്തിലുമുള്ള വാക്കുകൾ ഇടയ്ക്ക് മുറിഞ്ഞു.

പിലാത്തറയിലെ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പുനരധിവാസ കേന്ദ്രത്തിൽ മാനേജിംഗ് ട്രസ്റ്റി കെ.എസ് ജയമോഹന്റെ നേതൃത്വത്തിലുള്ളവരായിരുന്നു പിന്നീട് അവർക്കെല്ലാം. 22ന് അവരെ സ്വന്തം നാട്ടിലേക്ക് യാത്രയയക്കാനുള്ളതിന്റെ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി.ഇന്നലെ കണ്ണൂർ മഹാത്മാമന്ദിരത്തിൽ ഒരു വലിയ യാത്രയയപ്പ് തന്നെ സീതാഖനാലിന് ഹോപ്പ് അധികൃതർ നൽകി. സമ്മാനങ്ങളും ഇത്തിരിപൊന്നും പണവും സ്‌നേഹത്തോടൊപ്പം അവർ നൽകി യാത്രയയപ്പിന് നേതൃത്വം നൽകാൻ കണ്ണൂർ രൂപതാബിഷപ്പ് ഡോ.അലക്‌സ് വടക്കുംതല തന്നെ നേരിട്ടെത്തി.
ചടങ്ങിൽ ഫാദർ.ജോർജ്ജ് പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ജയമോഹനൻ, പി.ജെ. ജേക്കബ്, എം.പി മധുസൂദനൻ, പുതുശ്ശേരി നാരായണൻ, ഡോ.ഷാഹുൽഹമീദ്, രവീന്ദ്രൻനായനാർ, സി.സുനിൽകുമാർ. ഡാനിയൽ റാഫേൽ, വി.മാധവൻ എന്നിവർ സംസാരിച്ചു.സീതാഖനാൽ നേപ്പാളി ഗാനത്തിന്റെ വരികൾ ചൊല്ലി എല്ലാവർക്കും നന്ദി പറഞ്ഞു.