fish-merchant
ഓൾ കേരള ഫിഷ് മർച്ചന്റ് ആന്റ് കമ്മീഷൻ ഏജന്റ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന ചെയർമാൻ സി.എം. ശാഫി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മത്സ്യവ്യാപാരികളോടുള്ള അവഗണനക്കെതിരെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23 ന് തിരുവനന്തപുരം ഫുഡ് സേഫ്റ്റി കമ്മിഷണറുടെ ഓഫീസിലേക്ക് നടത്തുന്ന ധർണ്ണ സമരം വിജയിപ്പിക്കാൻ ഓൾ കേരള ഫിഷ് മർച്ചന്റ് ആന്റ് കമ്മീഷൻ ഏജന്റ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.

കാഞ്ഞങ്ങാട് സംഘടിപ്പിച്ച കൺവെൻഷൻ സംസ്ഥാന ചെയർമാൻ സി.എം. ശാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എച്ച്. മൊയ്തീൻ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ മുഹമ്മദലി ബാബു, എസ്.കെ. തങ്ങൾ, സി.എച്ച്. നസീർ, ഷാജഹാൻ, വി.വി.കുഞ്ഞികൃഷ്ണൻ, കെ.എം.ഉസ്മാൻ, കെ. രജ്ഞിത്ത്, കെ.ശ്രീശൻ, കെ. മൊയ്നൂദ്ദീൻ, പി.വി.രാജൻ എന്നിവർ സംസാരിച്ചു.