കണ്ണൂർ: മിനിമം വേതനം 800രൂപയാക്കുക, വേനലവധിക്കാലത്ത് കഴിഞ്ഞ രണ്ടു വർഷമായി നിഷേധിക്കപ്പെട്ട ശമ്പളം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു സ്‌കൂൾ പാചക തൊഴിലാളികളുടെ സംഘടന കളക്ടറേറ്റിനു മുൻപിൽ കഞ്ഞിവെപ്പു സമരം നടത്തി. അഡ്വ. വിനോദ് പയ്യട ഉദ്ഘാടനം ചെയ്തു.പി.പി പുഷ്പാറാണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി എം.അനിത, കെ. എസ് ജോഷി, ഷീബ കൊടോളിപ്രം എന്നിവർ പ്രസംഗിച്ചു.