sadiq-ali-shihab-thangal

കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന കേരളയാത്രയ്ക്ക് ജൂൺ രണ്ടിന് കാസർ‌കോട് തുടക്കമാകും. ജൂൺ മൂന്നിന് കണ്ണൂരിലെത്തും. യാത്രയ്ക്കിടയിൽ ഓരോ ജില്ലയിലേയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തികളുമായി ഉച്ച വരെ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം ജില്ലയിലെ പ്രവർത്തകരുടെ സംഗമത്തിലും സംബന്ധിക്കും. ഒരു ദിവസം മുഴുവൻ പാർട്ടി നിശ്ചയിക്കുന്ന കേന്ദ്രത്തിൽ ചെലവഴിച്ച് അതാത് ജില്ലയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസിലാക്കുകയാണ് പ്രധാന ലക്ഷ്യം. 14 ജില്ലകളിലും പൂർത്തിയാക്കുന്ന പര്യടനം 22ന് കോഴിക്കോട് സമാപിക്കും.