upajeevana-puraskaram

കാഞ്ഞങ്ങാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തുകൾക്കുള്ള കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ ഉപജീവന പുരസ്‌കാര വിതരണവും ശില്പശാലയും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ഏറ്റവും മികച്ച പഞ്ചായത്തിനുള്ള പ്രഥമ ഉപജീവന പുരസ്‌കാരം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും ചേർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനിൽ നിന്നും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം പുല്ലൂർ പെരിയ പഞ്ചായത്തിനു ലഭിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി. രാഗേഷ് റിപ്പോർട്ട് അവതരണം നടത്തി. പ്രോജക്ട് ഡയറക്ടർ കെ. പ്രദീപൻ പുരസ്‌കാര പ്രഖ്യാപനം നടത്തി. കെ. വി. ശ്രീലത സ്വാഗതവും എസ്. ജയപ്രകാശ് നന്ദിയും പറഞ്ഞു.