കാഞ്ഞങ്ങാട്: കടപ്പുറം സ്വദേശിയായ പ്രവാസി യുവാവിൽ നിന്നും ഹണിട്രാപ്പിലൂടെ യുവതി 10 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കോടതി നിർദ്ദേശ പ്രകാരം ഹൊസ്ദുർഗ്ഗ് പൊലീസ് കേസെടുത്തു. മലപ്പുറം ഒഴൂർ സ്വദേശികളായ ജുമൈല, വിനോദ് എന്നിവർക്കെതിരെയാണ് കേസ്. കാഞ്ഞങ്ങാട് കടപ്പുറത്തെ എ.എം ഉബൈദിനാണ് പണം നഷ്ടപ്പെട്ടത്. 2018 മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം. കുവൈറ്റിൽ ജോലി ചെയ്യുന്ന തന്നെ ഫോണിലൂടെ പരിചയപ്പെട്ട ശേഷം പണം തട്ടിയെടുത്തെന്നാണ് ഉബൈദ് പരാതിയിൽ പറയുന്നത്.