തൃക്കരിപ്പൂർ: രണ്ടു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ ഒന്നാം വിളയെടുക്കുന്ന നെൽകർഷകർക്ക് വിനയായി. വിതക്കാനും, ഞാറ് പറിക്കാനും പ്രയാസമായിരിക്കുകയാണ്. ഞാറ് നട്ട വയലേലകൾ വെള്ളത്തിനടിയിലായതാണ് കൃഷിക്കാരെ വലയ്ക്കുന്നത്. മഴ ഇനിയും നീണ്ടാൽ വെള്ളക്കെട്ട് ഒഴിഞ്ഞു പോകാതെയിരുന്നാൽ അത് കർഷകനെ സംബന്ധിച്ചിടത്തോളം തീർത്തും പ്രതികൂലമാവും. നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും.
ചെറുവത്തൂർ കാടങ്കോട്, പിലിക്കോട്, പാഠാളം വയൽ, തിമിരി വയൽ, തൃക്കരിപ്പൂർ പഞ്ചായത്തിലെ കൊയോങ്കര, കുട്ടനാടി പാടശേഖരം തുടങ്ങിയ സ്ഥലങ്ങളിൽ കൃഷിയിറക്കുന്ന കർഷകരാണ് തുടർച്ചയായി പെയ്യുന്ന മഴയിൽ ആശങ്കയിലായിരിക്കുന്നത്. കുണിയൻ പുഴയുടെ തീരത്തുള്ള നൂറുകണക്കിന് എക്കറിൽ വ്യാപിച്ചു കിടക്കുന്ന കൊയോങ്കര -എടാട്ടുമ്മൽ പാട ശേഖരം കണ്ണെത്താത്ത ദൂരത്തോളം വെള്ളത്തിനടിയിലാണ്. ഇവിടെ പുഴയും വയലും തിരിച്ചറിയാത്ത അവസ്ഥയിലായി. ഒന്നാംവിളയായി ഇവിടെ ഏഴോം വിത്താണ് കൃഷിയിറക്കിയിട്ടുള്ളത്. പക്ഷെ തുടർച്ചയായി പെയ്തു കൊണ്ടിരിക്കുന്ന മഴ വയലുകളെ പുഴയാക്കി മാറ്റി. ഇവിടെ പറിച്ചു നട്ട ഞാറും , പറിക്കാനുളള ഞാറും വെള്ളത്തിനടിയിലായി.
കുണിയൻ പുഴയുടെ ഷട്ടർ അടഞ്ഞു കിടക്കുന്നത് വെള്ളം കെട്ടി നിൽക്കുന്നതിന് ഒരു കാരണമാണ്. ഷട്ടർ നിറഞ്ഞു കവിയുന്ന സ്ഥിതിയിലാണുള്ളത്. ഷട്ടറിന്റ ഇരു ഭാഗങ്ങളിലെയും കോൺക്രീറ്റ് ചെയ്ത ഭാഗത്തുകൂടി മഴ വെള്ളം കവിഞ്ഞൊഴുകുകയാണ്. ഷട്ടർ തുറന്നാൽ വെള്ളക്കെട്ട് ഒരു പരിധി വരെ നീങ്ങും.
കർഷകർ