കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിനടുത്തെ കോർണർ കഫെ ആൻഡ് കൂൾബാർ സ്ഥാപനം കോട്ടച്ചേരി റെയിൽവേ മേൽപാലത്തിനടിയിൽ കെട്ട് കണക്കിന് മാലിന്യങ്ങൾ നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ നടപടി സ്വീകരിച്ച് അധികൃതർ. ആളൊഴിഞ്ഞ പറമ്പുകളിൽ മാലിന്യ നിക്ഷേപം പതിവായി നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത, വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്‌സൺ കെ.വി സരസ്വതി, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ കെ അനിശൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിജു അനൂർ, ഷിജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സ്‌ക്വാഡ് പരിശോധനയിലാണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്‌സൺ അറിയിച്ചു.