കാഞ്ഞങ്ങാട്: പെട്രോളിയം ഉൽപന്നങ്ങളുടെ വില ദിനം പ്രതി വർദ്ധിപ്പിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന കേന്ദ്രസർക്കാർ ജനകീയ പ്രശ്നങ്ങളെ ഒളിച്ച് വയ്ക്കുന്നതിന് വർഗ്ഗീയ പ്രശ്നങ്ങളെ മറയാക്കുകയാണെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ കെ.ബി ഗണേഷ് കുമാർ എം.എൽ.എ അഭിപ്രായപ്പെട്ടു. പാർട്ടി ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് നന്ദകുമാർ വെള്ളരിക്കുണ്ട് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെകട്ടറിമാരായ കെ.ജി പ്രേംജിത് , അഡ്വ. പി. ഗോപകുമാർ , അബ്ദുൾ റഹ്മാൻ പാമങ്ങാടൻ, സംസ്ഥാന സെക്രട്ടറിമാരായ ജിജോ ജോൺ, എച്ച്. മുഹമ്മദ് റിയാസ്, വടക്കോട് മോനച്ചൻ, ഹരിപ്രസാദ് വി നായർ, ദീപു ബാലകൃഷ്ണൻ, മഞ്ജു റഹീം, സുരേഷ് പുതിയേടത്ത്, രാജീവൻ പുതുക്കളം, സന്തോഷ് മാവുങ്കാൽ, അഗസ്റ്റ്യൻ നടയ്ക്കൽ, ജീഷ്വി , രാകേഷ് കെ.വി , ഷാജി പൂങ്കാവനം, സിദ്ദീഖ് കൊടിയമ്മ, ഹമീദ് ബദിയഡുക്ക, വിനോദ് തോയമ്മൽ, ടി.വി രവികുമാർ, ഷിജില, പവിത്രൻ എസ് എന്നിവർ പ്രസംഗിച്ചു.