
തലശേരി: സി.പി. എം പ്രവർത്തകൻ ന്യൂ മാഹി പുന്നോൽ താഴെവയലിലെ കെ .ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷ തലശേരി ജില്ലാ സെഷൻസ് കോടതി തള്ളി. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ കോടിയേരി പുന്നോലിലെ കെ.വി.വിമിൻ, ദേവികൃപയിൽ അമൽ മനോഹരൻ, ചാലിക്കണ്ടി വീട്ടിൽ സി കെ.അശ്വന്ത്, ചെള്ളത്ത് കിഴക്കയിൽ സി കെ.അർജുൻ, ചാലിക്കണ്ടി വീട്ടിൽ ദീപക് സദാനന്ദൻ, സോപാനത്തിൽ കെ.അഭിമന്യു, പന്തക്കൽ വയലിൽപീടിക ശിവഗംഗയിൽ പി.കെ ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ്.അശോക് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കെ .വിശ്വന്റെ വാദം അംഗീകരിച്ചാണ് നടപടി. ഇതേ പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെയും കോടതി തള്ളിയിരുന്നു.
മത്സ്യബന്ധന ജോലി കഴിഞ്ഞെത്തിയ ഹരിദാസനെ ഫെബ്രുവരി 21ന് പുലർച്ചെ ഒന്നരയോടെയാണ് വെട്ടിക്കൊന്നത്. കേസിൽ 15 പേരെയാണ് അറസ്റ്റ് ചെയ്തത്.