ചെറുപുഴ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നവാതിൽപ്പടി സേവനത്തിന്റെ ചെറുപുഴ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നിർവ്വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എസ്.ആർ. ആന്റണിയുടെ വീട്ടിലെത്തി പഞ്ചായത്ത് പ്രസിഡന്റ് കിറ്റ് കൈമാറി. മകൾ മഞ്ജു കിറ്റ് ഏറ്റു വാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ജോയ് എം.ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സിബി എം.തോമസ്, കെ.ഡി. പ്രവീൺ, സന്തോഷ് ഇളയിടത്ത്, പഞ്ചായത്ത് സെകട്ടറി കെ.പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു. രോഗാതുരരും ശയ്യാവലംബികളായ ആൾക്കാർക്കും നിരാലംബർക്കും അത്യാവശ്യ സേവനങ്ങൾ വളണ്ടിയർമാർ മുഖേന വീട്ടിലെത്തിച്ചു നൽകുന്നതാണ് സർക്കാരിന്റെ വാതിൽപ്പടി സേവനം.