കണ്ണൂർ: മൂർഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ഏച്ചൂർ കമാൽ പീടികയിലെ റസിയ മൻസിലിൽ അബ്ദുൽ സലാമിന്റെയും റാസിയയുടെയും മകനായ മുഹമ്മദ് ഇശാനെ (9 വയസ്സ്) ജീവിത്തിലേക്ക് തിരികെ കൊണ്ടുവന്ന് ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ. കഴിഞ്ഞ 10ന് വീട്ടിൽ നിന്ന് കളിച്ചുകൊണ്ടിരിക്കെയാണ് കൈയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ തന്നെ ശ്രീചന്ദ് സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ പ്രവേശിപ്പിക്കുകയും പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ആയ ഡോ. അജയ്, ഡോ. ഫർജാന എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഡോ. അതുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ കുട്ടിക്ക് ആവശ്യമുള്ള പ്രാഥമിക ചികിത്സ ആരംഭിക്കുകയും ഉടനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. പീഡിയാട്രിക് ഇന്റൻസീവ് യൂണിറ്റിന്റെ സഹായത്തോടെ പൂർണ്ണ ആരോഗ്യവാനായി ജീവൻ നിലനിർത്താനും 3 ദിവസങ്ങൾക്ക് ശേഷം പടിപടിയായി കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും സാധിച്ചു.
കൈയിൽ ഉണ്ടായ മുറിപ്പാടുകൾ പ്ലാസ്റ്റിക് സർജൻ ഡോ. നിബുവിന്റെ നേതൃത്വത്തിലുള്ള ടീം പൂർണ്ണമായും മാറ്റികൊണ്ടുവരുകയും ചെയ്തു.
പത്ത് ദിവസത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായ കുട്ടി ഇന്നലെ തിരിച്ചു വീട്ടിലേക്ക് മടങ്ങി.
ശ്രീചന്ദ് സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ വകയായി ഇശാന് ഹോസ്പിറ്റൽ സി.ഇ.ഒ നീരൂപ് മുണ്ടയാടാൻ സൈക്കിൾ കൈമാറി. മുഖ്യാതിഥിയായി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. രമേശൻ, മാർക്കിന്റെ സാരഥികൾ ആയ സെക്രട്ടറി മഹേഷ് ദാസ്, പ്രസിഡന്റ് ഡോ. റോഷ്നാദ് രമേശ്, ബ്ലഡ് ഡോണേർസ് കേരള സാരഥികൾ എന്നിവർ അഭിനന്ദനം അറിയിച്ചു.
മാർക്കിനു വേണ്ടി, ഇശാനെ ചികിത്സിച്ച ഡോക്ടർമാർക്കുള്ള ഉപഹാരം ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൈമാറി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിലായ നിരവധി രോഗികളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രീചന്ദിന്റെ സ്‌നെയ്ക്ക് ബൈറ്റ് യൂണിറ്റിന് സാധിച്ചിട്ടുണ്ടെന്നും ഈ കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ശ്രീചന്ദ് സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിന്റെ സ്‌നെയ്ക്ക് ബൈറ്റ് യൂണിറ്റിന് ഒരു പൊൻതൂവലാണെന്നും ഇശാന്റെ യാത്രയയപ്പ് ചടങ്ങിൽ ഹോസ്പിറ്റൽ സി.ഇ.ഒ നീരൂപ് മുണ്ടയാടൻ അറിയിച്ചു.

വീട്ടിലേക്കു മടങ്ങുന്ന മുഹമ്മദ് ഇശാന് ശ്രീചന്ദ് സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ സി.ഇ.ഒ നീരൂപ് മുണ്ടയാടാൻ സൈക്കിൾ കൈമാറുന്നു.