photo

പഴയങ്ങാടി:മാടായിപ്പാറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം.പഴയങ്ങാടിയിൽ നിന്ന് വെങ്ങരയിലേക്ക് പോവുകയായിരുന്ന വാഗണർ കാറും പഴയങ്ങാടിയിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇരുകാറുകളിലെയും യാത്രക്കാരായ ആദിശ്രീ (11), അനൂപ്(5) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും പഴയങ്ങാടി ത ലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി വാഹ നങ്ങൾ കസ്റ്റഡിയിലെടുത്തു.