vyaparivyavasayi-mavunkal
മാവുങ്കാൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഓഫീസിനു വേണ്ടിയുള്ള കൊടിമരത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് നിർവഹിക്കുന്നു

മാവുങ്കാൽ: വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റ് ഓഫീസിനുവേണ്ടി മുൻ യൂണിറ്റ് പ്രസിഡന്റ് കണ്ണോത്ത് നാരായണന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബം നിർമ്മിച്ചു നൽകിയ കൊടിമരത്തിന്റെ ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് നിർവഹിച്ചു. കുടുംബക്ഷേമ പദ്ധതിയിൽ പുതുതായി ചേർന്നവർക്കുള്ള പാസ് ബുക്ക് ജില്ലാ സെക്രട്ടറി എം.പി സുബൈർ വിതരണം ചെയ്തു. ജൂഗേഷ് അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ സ്വാഗതവും പി. ബാലൻ നന്ദിയും പറഞ്ഞു.