pallikara-bank-yathrayaya
പള്ളിക്കര ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് യാത്രയയപ്പ്

പള്ളിക്കര: പള്ളിക്കര സർവീസ് സഹകരണ ബാങ്കിൽ നിന്നും വിരമിച്ച അസി. സെക്രട്ടറി കെ. വി. കരുണാകരൻ, അക്കൗണ്ടന്റ് കെ. പ്രസന്നകുമാർ എന്നിവർക്ക് ബാങ്ക് ഭരണ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ് മൊമന്റോ കൈമാറി. കുന്നൂച്ചി കുഞ്ഞിരാമൻ പൊന്നാടയണിയിച്ചു. വി.കെ.അനിത, കെ.വി. ഭാസ്‌കരൻ, പി.കെ.അബ്ദുള്ള, സുകുമാരൻ പൂച്ചക്കാട്, കെ. ഇ.എ.ബക്കർ, ടി.സി സുരേഷ്, പി.കെ.അബ്ദുൾ റഹിമാൻ , സി.എൽ.അശോകൻ, സതീശൻ, അന്താവു മമ്മൂഞ്ഞി മൂസ, വി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.വി.കരുണാകരനും, കെ.പ്രസന്നകുമാറും മറുപടി പ്രസംഗം നടത്തി. ബാങ്ക് പ്രസിഡന്റ് കെ.രവിവർമ്മൻ സ്വാഗതവും സെക്രട്ടറി കെ.പുഷ്‌കരാക്ഷൻ നന്ദിയും പറഞ്ഞു.