citu

കാഞ്ഞങ്ങാട്‌: ചെറുകിട കരിങ്കൽ ക്വാറികൾക്ക്‌ അനുമതി നൽകി കരിങ്കൽ മേഖല നേരിടുന്ന തൊഴിൽ പ്രതിസന്ധി പരിഹരിക്കണമെന്ന്‌ കരിങ്കൽ വർക്കേഴ്‌സ്‌ യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുന്നുമ്മൽ ബാങ്ക്‌ ഹാളിലെ കെ. ബാലകൃഷ്‌ണൻ നഗറിൽ നടന്ന ജില്ലാ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കാറ്റാടി കുമാരൻ ഉദ്‌ഘാടനം ചെയ്‌തു. സി.സി സണ്ണി അദ്ധ്യക്ഷനായി. ജില്ലാസെക്രട്ടറി എം. അമ്പൂഞ്ഞി പ്രവർത്തന റിപ്പോർട്ടും കെ.എസ്‌ കുഞ്ഞിരാമൻ വരവുചെലവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ.വി രാഘവൻ, ടി.വി കുഞ്ഞിപ്പെണ്ണ്‌, കെ. കരുണാകരൻ എന്നിവർ സംസാരിച്ചു. പി. കൃഷ്‌ണൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: സി.സി സണ്ണി (പ്രസിഡന്റ്‌),​ പി. കൃഷ്‌ണൻ, ടി.വി കുഞ്ഞിപ്പെണ്ണ്‌ (വൈസ് പ്രസിഡന്റ്‌),​ എം. അമ്പൂഞ്ഞി (സെക്രട്ടറി),​ കെ. കരുണാകരൻ, കെ.പി ഗീത, (ജോയിന്റ് സെക്രട്ടറിമാർ),​ കെ.എസ്‌ കുഞ്ഞിരാമൻ (ട്രഷറർ).