school

പയ്യന്നൂർ : രാമന്തളി ചിദംബരനാഥ് യു.പി.സ്കൂൾ കെട്ടിടം ഉദ്ഘാടനവും അച്ചം വീട്ടിൽ എഴുത്തച്ഛൻ സ്മാരക ബ്ലോക്ക് ഉൽഘാടനവും നാളെ വൈകീട്ട് 4 ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവ്വഹിക്കും.

ടി. ഐ. മധുസൂദനൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.സ്കൂൾ മാനേജർ അഡ്വ: കെ.കെ. ശ്രീധരൻ സ്വാഗതം പറയും.രാമന്തളി കുന്നത്തെരുവിൽ സി.എച്ച്. ഗോവിന്ദൻ നമ്പ്യാർ 1935 ൽ ആണ് സ്‌കൂൾ സ്ഥാപിച്ചത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിയിട്ടുള്ളത്.