പാലക്കുന്ന്: അനിൽ നീലാംബരി രചിച്ച 'നിഴൽ രൂപങ്ങളുടെ കാല്പാടുകൾ' പുസ്തക പ്രകാശനം ഗിരീഷ് ഗ്രാമിക നിർവ്വഹിച്ചു. സാംസ്‌കാരികം കാസർകോടിന്റെ നേതൃത്വത്തിൽ നടന്ന പ്രകാശനചടങ്ങിൽ രക്ഷാധികാരി ഡോ. ഖാദർ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി. സി.കെ. സുനിൽ കുമാർ പുസ്തകം ഏറ്റുവാങ്ങി. രവീന്ദ്രൻ തൃക്കരിപ്പൂർ മുഖ്യാതിഥിയായി. പത്മനാഭൻ ബ്ലാത്തൂർ പുസ്തകപരിചയം നടത്തി. കൃഷ്ണദാസ് പലേരി, ശാന്തമ്മ ഫിലിപ്പ്, കൃഷ്ണൻ പത്താനത്ത് പ്രസംഗിച്ചു. സ്വർണ്ണ കെ.എസ്, കൃഷ്ണദാസ് പലേരി, സതീശൻ പനക്കൂൽ എന്നിവരെ ആദരിച്ചു. രാമകൃഷ്ണൻ മോനാച്ച സ്വാഗതവും സി.കെ.കണ്ണൻ പാലക്കുന്ന് നന്ദിയും പറഞ്ഞു.