
കാഞ്ഞങ്ങാട്: ട്യൂഷനെത്തിയ വിദ്യാർത്ഥിയെ സ്ഥാപനമുടമ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവർത്തകർ ട്യൂഷൻ സെന്ററിലേക്ക് മാർച്ച് നടത്തി. ബസ് സ്റ്റാന്റിന് സമീപത്തെ ട്യൂഷൻ സെന്റർ ഉടമ ബാബുരാജിന് എതിരെയാണ് കേസ്. അറസ്റ്റിലായ ബാബുരാജിനെ ഹൊസ്ദുർഗ്ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
കടപ്പുറംകാരനായ വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. എം.എസ്.എഫ് മാർച്ച് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജംഷീദ് ചിത്താരി അദ്ധ്യക്ഷനായി. റംഷീദ് തോയമ്മൽ, നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, ആസിഫ് ബല്ല, ഇക്ബാൽ വെള്ളിക്കോത്ത് എന്നിവർ നേതൃത്വം നൽകി.