patyam-kalvedi

കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ പാട്യം സ്മാരക കലാവേദിയുടെ നാല്പതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. ജിനേഷ്‌കുമാർ എരമം ഉദ്ഘാടനം ചെയ്തു. സെപ്തംബർ 27 വരെ നീണ്ടുനിൽക്കുന്ന വാർഷികാഘോഷത്തിനിടയിൽ വിവിധ മാസങ്ങളിൽ വ്യത്യസ്തമായ കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. പി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.രാജ്‌മോഹനൻ, കെ.പി.രാഹുൽ, എസ്.ഗോപാലകൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത, കൗൺസിലർ സുജിത്ത് നെല്ലിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. കെ.പി.സഞ്ജയ് സ്വാഗതവും പി.എം.ബാബു നന്ദിയും പറഞ്ഞു.