acci

കണ്ണൂർ: ടാങ്കർ ലോറിയിടിച്ച് മുത്തച്ഛനും ചെറുമകനും മരിക്കാനിടയായ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ഗ്യാസ് ടാങ്കർ ലോറി ഡ്രൈവർ കീഴടങ്ങി. ഗ്യാസ് ടാങ്കർ ലോറി ഡ്രൈവർ കേളകം സ്വദേശി കെ.സതീഷ് കുമാറാണ്(54) വളപട്ടണം സ്‌റ്റേഷൻ ഹൗസ് ഓഫിസർക്കു മുന്നിൽ ഇന്നലെ രാവിലെ കീഴടങ്ങിയത്.

ഇയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെയാണ് പള്ളിക്കുളത്ത് അപകടമുണ്ടായത്. പള്ളിക്കുന്ന് ഇടച്ചേരിയിലെ മഹേഷ്ബാബു, മകൾ നവ്യയുടെ മകൻ ആഗ്‌നേയ് (ഒൻപത്) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ജനരോഷം ഭയന്ന് ഈയാൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.