കാഞ്ഞങ്ങാട്: വീട്ടമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് സ്വർണവും പണവും കവർന്ന് കാട്ടിലേക്ക് മറഞ്ഞ് നാളുകളോളം മടിക്കൈ മേഖലയെ ഭീതിയിലാഴ്ത്തിയ കാഞ്ഞിരപ്പൊയിലിലെ അശോകൻ എറണാകുളത്ത് പൊലീസിന്റെ പിടിയിലായി. ഇന്നലെ വൈകിട്ട് കൊച്ചി മറൈൻഡ്രൈവിൽ നിന്നാണ് എറണാകുളം പൊലീസ് അശോകനെ പിടികൂടിയത്.
വിവരമറിഞ്ഞ് ഹൊസ്ദുർഗിൽ നിന്ന് പോലീസ് സംഘം എറണാകുളത്തേക്ക് പോയിട്ടുണ്ട്. എറണാകുളത്ത് ജോലി ചെയ്യുന്ന കാഞ്ഞിരപ്പൊയിൽ സ്വദേശികളാണ് ഈയാളെ തിരിച്ചറിഞ്ഞ് പൊലീസിന് വിവരം കൈമാറിയത്.
കാഞ്ഞിരപൊയിൽ കാട്ടിലൊളിച്ച അശോകന് വേണ്ടി പോലീസ് ആഴ്ചകളോളം കാട്ടിൽ തിരച്ചിൽ നടത്തിയിരുന്നു .വീട്ടമ്മയെ ആക്രമിച്ചതിന് പുറമെ നിരവധി കവർച്ചാക്കേസുകളും ഈയാൾക്കെതിരെയുണ്ട്.