kappa

പയ്യന്നൂർ : ഒരു മാസത്തിനിടെ പയ്യന്നൂരിൽ കാപ്പ നിയമപ്രകാരം രണ്ടാമതൊരാൾ കൂടി അറസ്റ്റിൽ. രാമന്തളി കുന്നരുവിലെ പി.വി.ബാലചന്ദ്രനെ - 43 - യാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നേരെ അതിക്രമം കാണിച്ചതിന് നാല് പോക്സ്സോ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.നിരവധി കേസുകളിൽ പ്രതിയായതിനെ തുടർന്ന് കരിവെള്ളൂരിലെ സജേഷിനെ - 38 - കാപ്പ ചുമത്തി ഈ കഴിഞ്ഞ 4 ന് അറസ്റ്റ് ചെയ്തിരുന്നു.