
ശ്രീകണ്ഠാപുരം: ബാങ്ക് വായ്പ തിരിച്ചടവിനായി പോയ യുവതിയുടെ യുവതിയുടെ തൊണ്ണൂറായിരം രൂപ ബസ് യാത്രയ്ക്കിടെ കവർന്നതായിപരാതി. മോഷണവിവരമറിഞ്ഞ് യുവതിയുടെ മാതാവ് വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാറാത്ത് ബാങ്കിൽ നിന്നെടുത്ത വായ്പയുടെ പലിശയടക്കാൻ കൊണ്ടു പോയ പണമാണ് നഷ്ടപ്പെട്ടത്. മലപ്പട്ടത്തു നിന്നും സ്വകാര്യബസിലാണ് ഈ യുവതി നാറാത്തെത്തിയത്. ബാങ്കിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. ബാഗിന്റെ സിബ്ബ് കീറിയാണ് പണം കവർന്നത്. മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.