
കണ്ണൂർ:നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയിലിൽ അടച്ചു. പയ്യാവൂർ ഏറ്റുപാറ സ്വദേശി പാത്തിക്കൽ വീട്ടിൽ നിബിൻ മാത്യുവിനെയാ(27)യാണ് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്.
മയക്കുമരുന്ന് വിൽപന ഉൾപ്പെടെ ഏഴോളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവ് പ്രകാരം പയ്യാവൂർ സ്‌റ്റേഷൻ പൊലീസ് ഇൻസ്‌പെക്ടർ പി.ഉഷാദേവി നിബിൻ മാത്യുവിനെ ഇന്നലെ അറസ്റ്റു ചെയ്യുകയായിരുന്നു. പയ്യാവൂർ, കുടിയാൻമല, ഉളിക്കൽ സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.