bank
ബാലകൃഷ്ണ വോര്‍കുഡ്‌ലുവിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ ചെങ്കള സഹകരണ ബാങ്കില്‍ ഛായാചിത്രത്തിന് മുന്നില്‍ പ്രസിഡണ്ട് ബി.കെ. കുട്ടിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

കാസർകോട് : ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ദീര്‍ഘകാലം പ്രസിഡന്റായിരുന്ന ബാലകൃഷ്ണ വോര്‍കുഡ്‌ലുവിന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ബാങ്ക് ഭരണസമിതിയും ജീവനക്കാരും പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ബാങ്ക് പ്രസിഡന്റ് ബി.കെ.കുട്ടി, വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി കടവത്ത്, ഭരണസമിതി അംഗങ്ങളായ കെ.കുഞ്ഞികൃഷ്ണൻ നായർ,​ മുത്തലീബ്, പി.മാധവി, മഞ്ജുളകുമാരി, അസ്മ, സെക്രട്ടറി പി.ഗിരിധരൻ, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിച്ചു.

ബാലകൃഷ്ണ വോര്‍കുഡ്‌ലുവിന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ ചെങ്കള സഹകരണ ബാങ്കില്‍ ഛായാചിത്രത്തിന് മുന്നില്‍ പ്രസിഡണ്ട് ബി.കെ. കുട്ടിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു