kunhiraman-nair

കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ പിയുടെ 44 ാം ചരമവാർഷിക ദിനാചരണവും പുരസ്‌കാര സമർപ്പണവും 27ന് ഉച്ചകഴിഞ്ഞ് 3ന് പി.സ്മാരകത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുരസ്‌കാര ജേതാവ് പി രാമന് സാഹിത്യകാരൻ വി.ആർ സുധീഷ് പുരസ്‌കാരം സമ്മാനിക്കും. ഇ.പി. രാജഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തും. രാജ്‌മോഹൻ നീലേശ്വരത്തിനെ യോഗത്തിൽ ആദരിക്കും. ഡോ.ആർ. ചന്ദ്രബോസ് പ്രസംഗിക്കും. തുടർന്ന് കാവ്യാലാപനം.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് പി മുരളീധരൻ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, സി പി ശുഭ, എം കണ്ണൻ നായർ, എൻ.കെ. ബാബുരാജ്,​ രാമകൃഷ്ണൻ വാണിയംപാറ, രാമകൃഷ്ണൻ മോനാച്ച, എച്ച് .കെ. മോഹൻദാസ്, എസ്. മോഹൻ എന്നിവർ സംബന്ധിച്ചു.