
കണ്ണൂർ: പ്രശസ്ത എഴുത്തുകാരനും മുൻ എം.പിയുമായ എം.പി വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ കണ്ണൂരിൽ അറിയിച്ചു.
നാളെ വൈകിട്ട് മൂന്നിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കഥാകൃത്ത് ടി. പദ്മനാഭൻ ഉദ്ഘാടനം ചെയ്യും.
മന്ത്രി എം.വി ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തും. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് പ്രകൃതി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ രചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നടക്കും. മേയർ ടി.ഒ മോഹനൻ, പി. സന്തോഷ് കുമാർ എം.പി, രാമചന്ദ്രൻ കടന്നപ്പളളി എം.എൽ.എ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.പി പ്രശാന്ത്, വി.കെ ഗിരിജൻ, രവീന്ദ്രൻ കുന്നോത്ത് എന്നിവർ സംബന്ധിച്ചു.