book

തളിപ്പറമ്പ്: ഭാർഗ്ഗവൻ പറശ്ശിനിക്കടവിന്റെ ഉസ്ക്കൂൾ കാലം പുസ്തക പ്രകാശനം 29ന് രാവിലെ 10ന് തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. കവി മാധവൻ പുറച്ചേരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എം.വി.ആർ. ആയുർവേദ കോളേജ് ഡയറക്ടർ

പ്രൊഫ. ഇ. കുഞ്ഞിരാമൻ പുസ്തകം പ്രകാശനം ചെയ്യും. തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രസിഡന്റ് കെ. കൃഷ്ണൻ ഏറ്റുവാങ്ങും. കഥാകൃത്ത് വത്സൻ അഞ്ചാംപീടിക പുസ്തക പരിചയം നടത്തും. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ആദരായനം നടത്തും. പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. ഫോറസ്റ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ അനുഭവങ്ങളെ ചരിത്രവുമായി കോർത്തിണക്കി ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതാണ് ഉസ്ക്കൂൾ കാലം വാർത്താ സമ്മേളനത്തിൽ വത്സൻ അഞ്ചാംപീടിക, സദാശിവൻ ഇരിങ്ങൽ, ഗിരീഷ് പൂക്കോത്ത്, സുസ്മിത ബാബു, കെ.പി. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.