hospitel

തലശേരി: സൊസൈറ്റി ഒഫ് മിഡ് വൈഫ്സ് ഇന്ത്യ കേരള ചാപ്റ്റർ, തലശേരി കോളജ് ഒഫ് നഴ്സിംഗിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഏകദിന മാതൃ -ശിശു സംരക്ഷണ ശിൽപ്പശാല ഇന്ന് രാവിലെ 8ന് ഗോകുലം ഫോർട്ടിൽ നടക്കും. ടി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. ആർ.ലത അദ്ധ്യക്ഷത വഹിക്കും. വിവിധ ശാസ്ത്ര വിഷയങ്ങളെ അധികരിച്ച് ഡോ. ജുഡിത്ത് അംഗലിത്ത നൊറോഹ്ന, കെ. സിന്ധു എന്നിവർ സംസാരിക്കും.12 മണിക്ക് നടക്കുന്ന സിമ്പോസിയത്തിൽ ഡോ:സിസി ജോസ് അദ്ധ്യക്ഷത വഹിക്കും.
വാർത്താ സമ്മേളനത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.വേലായുധൻ, അസി.അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സി.മോഹനൻ, പ്രിൻസിപ്പൽ ഡോ: സ്വപ്ന ജോസ്, കെ.സിന്ധു, കെ.മീന, കെ.ജഷിത, ടി.കെ.ശ്രുതി സംബന്ധിച്ചു.