പയ്യന്നൂർ : നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എൽ.എസ്.എസ് , യു.എസ്.എസ് പരിശീലന ക്ലാസ്സ് നടത്തി. നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന തൊള്ളായിരത്തോളം വിദ്യാർത്ഥികളാണ് രണ്ട് ദിവസങ്ങളിലായി ഗവ. ഹൈസ്കൂളിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തത്. എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.നഗരസഭ ചെയർ പേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപെഴ്സൺ ടി.പി. സമീറ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ മണിയറ ചന്ദ്രൻ , എം.കെ.അജയകുമാർ , കെ.വി.നാരായണൻ സംസാരിച്ചു. ഇംപ്ലിമെന്റിങ്ങ് ഓഫീസർ ടി.വി. വിനോദ് സ്വാഗതവും യദുനന്ദ് നന്ദിയും പറഞ്ഞു.