highmast

പയ്യന്നൂർ : എ.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മുത്തത്തി കിണർ ജംഗ്ഷൻ, കാനായി നോർത്ത് യു.പി.സ്കൂൾ പരിസരം എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.വി.ലളിത നിർവ്വഹിച്ചു.നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, വാർഡ് കൗൺസിലർമാരായ ചന്തുക്കുട്ടി, സുലോചന , നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ പി.പി.ലീല .എം.ചന്ദ്രൻ, ഇ.രാജീവൻ സംസാരിച്ചു.