
തളിപ്പറമ്പ: : മെഡിക്കൽ കോളേജിൽ വെച്ച് രോഗിയുടെ കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കക്കാട് പുഴാതിയിലെ മംഗരതൊടിയിൽ ഹൗസിൽ എം.നവാസിനെയാണ് (42) കണ്ണൂരിൽ വച്ച് പരിയാരം എസ്.ഐ കെ.വി.സതീശൻ അറസ്റ്റ് ചെയ്തത്. സ്ഥിരം മൊബൈൽ മോഷ്ടാവായ പ്രതി 23 ന് ഞായറാഴ്ച്ച പുലർച്ചെ ഒന്നരയോടെയാണ് മെഡിക്കൽ കോളേജിൽ വച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന കടന്നപ്പള്ളി കോട്ടത്തുംചാലിലെ അശ്വിൻരാജിന്റെ 11,000 രൂപ വിലമതിക്കുന്ന ഫോൺ കവർന്നത്. സി.സി.ടി.വി കാമറയിൽ ദൃശ്യം പതിഞ്ഞതിനെ തുടർന്ന് സൈബർസെല്ലിന്റെ സഹായത്തോടെയാണ് ഈയാളെ പിടികൂടിയത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് നേരത്തെയും പലരുടെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ട്.