praveengopinath

കണ്ണൂർ:സമൂഹത്തിൽ സ്വതന്ത്ര ചിന്തയും ശാസ്ത്ര ബോധവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഹോട്ടൽ ബിനാലെയിൽ എസൈൻസ് ഗ്ലോബൽ സെമിനാർ ക്യൂരിയോസ് 2022 സംഘടിപ്പിച്ചു. നടത്തി.ശാസ്ത്രചിന്തയിലൂന്ന ജാതിമതവർഗ ഭിന്നതകൾക്കുപരിയായി പുതിയ ഒരു വൈജ്ഞാനിക സമൂഹം ഉയർന്നു വരേണ്ട പ്രാധാന്യത്തിലൂന്നിജില്ലയിലെ ഇരുന്നൂറോളം സ്വതന്ത്രചിന്തകരാണ് ഇവിടെ ഒത്തു ചേർന്നത്.വിവിധ സെഷനുകളിൽ പ്രൊഫ.സി.രവിചന്ദ്രൻ ഡോ.കെ.എം.ശ്രീകുമാർ, ഡോ.പ്രവീൺ ഗോപിനാഥ്, യു.അമൃത,ഷാരോൺ സാപ്പിയൻ എന്നിവർ സംസാരിച്ചു. എം.എ കബീർ, കെ.വി.ശ്രീകാന്ത്, ടി. എം.കൃഷ്ണകുമാർ, പ്രദീപൻ മാസ്റ്റർ, വി.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.