govindan

മട്ടന്നൂർ: ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ അവരുടെ ന്യൂനതകൾ നേരത്തെ കണ്ടെത്തി പരമാവധി പരിഹരിച്ച് ഓരോ വ്യക്തിയും ജനിച്ചു വളർന്ന ചുറ്റുപാടിൽ അന്തസോടെ ഭാവി ജീവിതം സാധ്യമാക്കുന്നതിനായി രൂപം കൊടുത്ത മട്ടന്നൂർ ശ്രീ രാധാകൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റിന്റെ സംരംഭമായ സമർത്ഥ് ഏർളി ഇന്റർവൻഷൻ സെന്ററിന്റെ ഉദ്ഘാടനം മേയ് 30 ന് ഉച്ചക്ക് 2 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വിഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.

കെ.കെ.ശൈലജ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ അനിതാ വേണു അദ്ധ്യക്ഷത വഹിക്കും. കുട്ടികൾക്കുള്ള വെൽക്കം കിറ്റ് നഗരസഭാ വൈസ് ചെയർമാൻ പി.പുരുഷോത്തമൻ വിതരണം ചെയ്യും.