കണ്ണൂർ: മുഖത്തിന്റെയും തലയോട്ടിയുടെയുമെല്ലാം ആകൃതിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കുന്ന കാനിയോഫേഷ്യൽ സർജറി സൗകര്യവുമായി കണ്ണൂർ ആസ്റ്റർ മിംസ്. നിലവിൽ എറണാകുളം, ബാംഗ്ലൂർ പോലുള്ള പ്രധാന നഗരങ്ങളിൽ മാത്രമാണ് കാനിയോഫേഷ്യൽ സർജറിയുമായി ബന്ധപ്പെട്ട എല്ലാ ശസ്ത്രക്രിയാ രീതികളും ലഭ്യമാകുന്നതെന്ന് ആശുപത്രി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഉത്തരകേരളത്തിൽ ഇതാദ്യമായാണ് ക്രാനിയോ ഫേഷ്യൽ സർജ യൂണിറ്റ് ആരംഭിച്ചത്.
അതി സങ്കീർണ്ണമായ മൂന്ന് കേസുകൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിച്ചുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ആറ് മാസം മാത്രം പ്രായമുള്ള അപേർട്ട് സിൻഡ്രോം ബാധിച്ച കുഞ്ഞിന്റെ തലയുടെ ആകൃതി എൻഡോസ്‌കോപ്പിക് വെട്രിക്കുലോസ്റ്റമിക്ക് ,പോസ്റ്റീരിയൽ കാൽവാരിയൽ ഡിസ്ട്രാക് ഷൻ, മുച്ചിറി ശസ്ത്രക്രിയകളിലൂടെ മാറ്റിയെടുത്തതാണ് ക്രാനിയോ ഫേഷ്യൽ യൂണിറ്റിന്റെ ആദ്യ വിജയം.
ഇതിൽ പോസ്റ്റീരിയർ കാൽവാരിയൽ ഡിസ്ട്രാക്ഷൻ നിർവ്വഹിക്കാനുള്ള സൗകര്യം നിലവിൽ ഉത്തര കേരളത്തിൽ ലഭ്യമായ ഏക ആശുപത്രിയും കണ്ണൂർ ആസ്റ്റർ മിംസിനാണ്.
വാർത്താസമ്മേളനത്തിൽ സീനിയർ കൺസൽടന്റ് ന്യൂറോസയൻസസ് വിഭാഗം മേധാവി
ഡോ രമേഷ് സി വി,കൺസൽടന്റ് ന്യൂറോസയൻസസ് വിഭാഗം ഡോ. മഹേഷ് ഭട്ട് , ഡോ അജായ വിജയൻ, വിവിൻ ജോർജ് എന്നിവർ സംബന്ധിച്ചു.