lab

കണ്ണൂർ: മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉണർവ് 22 രാവിലെ 9ന് കണ്ണൂർ ഗ്രീൻ പാർക്ക് റെസിഡൻസിയിൽ ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എം.എൽ.എ മെഡിക്കൽ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം സി.കെ. പദ്മനാഭൻ മെമ്പർമാർക്കുള്ള ഇൻഷൂറൻസ് പദ്ധതി ഉദ്ഘാടനം ചെയ്യും.

ലബോറട്ടറി റിപ്പോർട്ടിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിന് ഗുണനിലവാര നിയന്ത്രണങ്ങളും അക്രഡിറ്റേഷനും ഏർപ്പെടുത്തുന്നതിനുള്ള ചർച്ച സമ്മേളനത്തിൽ നടക്കും. ലബോറട്ടറി മേഖലയിലെ അന്താരാഷ്ട്ര നിലവാരമുള്ള ഉപകരണങ്ങളുടെ പ്രദർശനവും സമ്മേളനത്തിൽ ഉണ്ടാവും.ഭാരവാഹികളായ ഡോ. ടി.എ വർക്കി, ആർ.കെ പ്രകാശ്, പി.കെ രജീഷ് കുമാർ, വി. ഉമേഷ് കുമാർ, കെ.വി ശ്രീനിവാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
: