കാഞ്ഞങ്ങാട്: നിത്യോപയോഗ സാധനങ്ങളുടെയും വസ്ത്രങ്ങളുടെയും കൂടാതെ മറ്റെല്ലാ ഉത്പന്നങ്ങളുടെയും കമനീയ കലവറയുമായി റിയൽ ഹൈപ്പർ മാർക്കറ്റിന്റെ രണ്ടാമത്തെ സ്ഥാപനം കോട്ടച്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. കോട്ടച്ചേരി കനറാബാങ്കിന് എതിർവശത്തായി പ്രവർത്തനമാരംഭിച്ചത് കേരളത്തിലെ പതിനഞ്ചാമത് ശാഖയാണ്.
കാഞ്ഞങ്ങാട് നഗരസഭ അദ്ധ്യക്ഷ കെ.വി. സുജാത ഉദ്ഘാടനം നിർവഹിച്ചു. ആദ്യവില്പന വാർഡ് കൗൺസിലർ എം. ശോഭ ഷംസുദ്ദീൻ പാലക്കിക്ക് സാധനങ്ങൾ നൽകി നിർവഹിച്ചു. നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ വി.വി. രമേശൻ, മാനേജിംഗ് പാർട്ണർ സി.പി ഫൈസൽ, ജനറൽ മാനേജർ ഇബ്രാഹിം, ചന്ദ്രൻ കാഞ്ഞങ്ങാട്, അഷറഫ്, ഷാജിത്ത് നീലേശ്വരം, അഷ്രഫ് മെട്രോ, പി.ആർ.ഒ മൂത്തൽ നാരായണൻ തുടങ്ങിയവരും സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾക്കും മറ്റ് ഉത്പന്നങ്ങൾക്കും വൻ ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങൾ, ഫ്രഷ് ഫാം വെജിറ്റബിൾസ്, ഫ്രൂട്ട്സ്, സ്‌കൂൾ സ്റ്റേഷനറികൾ, ക്രോക്കറി, കിച്ചൻ പ്രോജക്ടുകൾ, ഹൗസ്‌ഹോൾഡ് മെറ്റീരിയലുകൾ, ഗിഫ്റ്റ്, ടോയ്സ് തുടങ്ങി വിലക്കുറവിന്റെ വമ്പൻ മാർക്കറ്റാണ് റിയൽ ഹൈപ്പർ മാർക്കറ്റ് കോട്ടച്ചേരിയിൽ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.