boat-rakshappetavar
കരയിലേക്ക് ഇടിച്ചുതകർന്ന ബോട്ട്

കാഞ്ഞങ്ങാട് : ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് ബല്ലാക്കടപ്പുറത്ത് തീരത്തേക്ക് ഇരച്ചുകയറി. വെള്ളിയാഴ്ച രാത്രി തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനു പോയ അൽ റഹിം എന്ന ബോട്ടാണ് ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ അപകടത്തിൽ പെട്ടത്.

ഞാണിക്കടവിലെ അഹമ്മദിന്റെ ഉടമസ്ഥയിലുള്ള ബോട്ടിലുണ്ടായിരുന്ന ഒഡിഷ സ്വദേശികളായ അഞ്ചൻമാലിക്, വികാസ് മാലിക്, വരുൺദാസ്, ചൈത്രംദാസ് എന്നി നാലു മത്സ്യതൊഴിലാളികളും രക്ഷപ്പെട്ടു. രാവിലെ ഏഴുമണിയോടെ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ബോട്ടിനെ കെട്ടിവലിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശക്തമായ തിരയടിച്ചതിനാൽ ബോട്ട് തകർന്നു .എട്ടു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.