jci-khd1
ജെ.സി.ഐ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ആരോഗ്യ ബോധവത്ക്കരണ സെമിനാർ അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം ഷക്കീല ബദറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വനിത ആരോഗ്യ ദിനത്തോടനുബന്ധിച്ച് ജൂനിയർ ചേംബർ ഓഫ് ഇന്ത്യ ദേശീയ തലത്തിൽ 'പ്രയാസ്' ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ജെ.സി.ഐ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് അംഗം ഷക്കീല ബദറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വി.സജിത് കുമാർ മുഖ്യാതിഥിയായി. ഡോ.സബീന അബൂബക്കർ ക്ലാസിന് നേതൃത്വം നൽകി. രാജി മിംടെക്, ഭാരതീസുനിൽ, രേഷ്മ രതീഷ്, അബ്ദുൾനാസർ, നവീൻ കുമാർ, ഡോ.രാഹുൽ, മധുസൂദനൻ വെള്ളിക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു.