yadvasabha-eralal
അഖിലകേരള യാദവസഭ എരളാൽ യൂണിറ്റ് കെട്ടിടോദ്ഘാടനവും സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും സംസ്ഥാന പ്രസിഡന്റ് കെ.ശിവരാമൻ മേസ്ത്രി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അഖിലകേരള യാദവസഭ എരളാൽ യൂണിറ്റ് കെട്ടിടോദ്ഘാടനവും സംസ്ഥാന ഭാരവാഹികൾക്കുള്ള സ്വീകരണവും സംസ്ഥാന പ്രസിഡന്റ് കെ.ശിവരാമൻ മേസ്ത്രി ഉദ്ഘാടനം ചെയ്തു. പി.നാരായണൻ അധ്യക്ഷത വഹിച്ചു. എൻ.സദാനന്ദൻ മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി കെ.എം.ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. ബാബു കുന്നത്ത്, വിശ്വനാഥൻ മലയാക്കോൾ, എം.വി.രാഘവൻ, കരിവെള്ളൂർ രാജൻ, നന്ദകുമാർ വെള്ളരിക്കുണ്ട്, രാഘവൻ കോളിച്ചാൽ, ബി.ദാമോദരൻ, മധു വട്ടിപ്പുന്ന, സന്തോഷ് കോളിച്ചാൽ, പി.വി.കുഞ്ഞിക്കൃഷ്ണൻ, പി.വി.രാഘവൻ, പി.വി.രാമനാഥ്, മധു മുണ്ട്യാനം, ഗീത നാരായണൻ എന്നിവർ പ്രസംഗിച്ചു.