football
സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാംപ്യന്മാരായ തൃശൂർ ജില്ലാ ടീം ട്രോഫിയുമായി.

തൃക്കരിപ്പൂർ: നടക്കാവ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ

തൃശൂർ ജേതാക്കളായി. കോഴിക്കോടിനെ ടൈബ്രേക്കറിൽ (4-3) തോൽപ്പിച്ചാണ് തൃശൂരിന്റെ കിരീടധാരണം. നിശ്ചിത സമയത്ത് 2 ഗോളുകൾ വീതം നേടി തുല്യത പാലിച്ചതിനെ തുടർന്നാണ് ട്രൈബ്രേക്കറിലേക്ക് കളി നീങ്ങിയത്.

കെ.എഫ്.എ.പ്രസിഡന്റ് ടോം ജോസ് ട്രോഫി വിതരണം ചെയ്തു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് വീരമണി ചെറുവത്തൂർ അദ്ധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട്, കെ.എഫ്.എ. ട്രഷറർ ശിവകുമാർ , സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം ടി.വി. ബാലൻ, ഇന്ത്യൻ താരം മുഹമ്മദ് റാഫി, യഹ്യ തളങ്കര എന്നിവർ സംസാരിച്ചു. ടി.കെ.മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു.