തലശ്ശേരി: തെയ്യം കല അക്കാഡമി ചൊക്ലിയിൽ സംഘടിപ്പിച്ച 'വരവിളി' യുടെ ഭാഗമായുള്ള തെയ്യം മുഖത്തെഴുത്ത് ശില്പശാലയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തത് അപൂർവാനുഭവമായി. പാനൂർ എസ്. ഐ. ജയദേവന്റെ നേതൃത്വത്തിൽ എത്തിയ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ഉൾപ്പെടെ 90 ൽ അധികം വിദ്യാർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്ത് മുഖത്തെഴുതിയത്.
തിരഞ്ഞെടുത്ത 20 പേരാണ് മുഖത്തെഴുത്തിൽ പങ്കാളികളായത്. ചെയർമാൻ ഡോ.എ.പി.ശ്രീധരൻ, വർക്കിംഗ് ചെയർമാൻ വി.കെ.രകേഷ്, തെയ്യം കലാകാരനായ ഉദയൻ എന്നിവർ കുട്ടികളുമായി സംവദിച്ചു.
ക്യാമ്പിന് ആവേശം പകർന്നുകൊണ്ട് ലളിതകലാ അക്കാഡമി വൈസ് ചെയർമാൻ എബി.എൻ.ജോസഫ്, പ്രശസ്ത ചിത്രകാരൻ ജീവൻ വരച്ച തെയ്യം മുഖത്തെഴുത്തിന്റെ കൂറ്റൻ ചിത്രം അക്കാഡമിക്ക് കൈമാറി.
കേരള ഫോക്‌ലോർ അക്കാഡമി സെക്രട്ടറി എ.വി. അജയകുമാറും സ്ഥലത്തെത്തിയിരുന്നു.