hajj
ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

മാഹി: മാഹി മേഖലയിൽ നിന്നും ഹജ്ജ് കർമ്മം നിർവഹിക്കുവാൻ അനുമതി ലഭിച്ചവർക്കുള്ള യാത്രയയപ്പും ഹജ്ജ് പഠനക്ലാസ്സും മാഹി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാഹി കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് എ.വി യൂസഫ് അദ്ധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെ യ്തു. ഹജ്ജ് ട്രെയിനർ ടി.കെ വസീമിനെ എം.എൽ.എ പൊന്നാടയണിച്ച് ആദരിച്ചു. മാഹിയിൽ നിന്ന് ഹജ്ജിന് പോകുന്ന 14 തീർത്ഥാടകർക്കുമുള്ള കിറ്റ് വിതരണം കേരള സംസ്ഥാന വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി സൈനുദ്ദീൻ നിർവഹിച്ചു. നഷ്‌രിഫ് പന്തക്കൽ, അഡ്വ. ഷാഹുൽ ഹമീദ്, എം.എ അബ്ദുൽ കാദർ, അജ്മൽ, നിഹാൽ, ത്വാഹാ, അൻസാർ എന്നിവർ സംസാരിച്ചു. പൂഴിയിൽ ജുമാമസ്ജിദ് ഖത്തീബ് ഷറഫുദ്ദീൻ അഷറഫിയ ക്ലാസെടുത്തു.