പിലിക്കോട്: ഒന്നാംതരത്തിലേക്ക് പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെ ചെണ്ടമേളത്തിൽ വിസ്മയകരമായ പ്രകടനം നടത്തിയ കുട്ടിക്ക് അനുമോദനം. പിലിക്കോട് പാലാട്ട് തറവാട് കളിയാട്ടത്തിൽ വേങ്ങക്കോട്ട് ഭഗവതിയുടെ കോലമണിഞ്ഞ തെയ്യം കലാകാരൻ പിലിക്കോട്ടെ ബാബു കർണമൂർത്തിയുടെയും അപർണയുടെയും മകൻ അനവിനെ നോട്ടുമാലയണിയിച്ച് അനുമോദിച്ചു.
ഇന്നലെ തറവാട്ടിൽ നടന്ന കളിയാട്ടത്തിന്റെ ഭാഗമായി അരങ്ങേറിയ തെയ്യക്കോലങ്ങൾക്കുള്ള അസുരതാളത്തിന്റെ അകമ്പടിയിലായിരുന്നു അത്ഭുത പ്രകടനം. മൂന്നുവയസ് മുതൽ ചെണ്ട അഭ്യസിക്കുന്നുണ്ട്. പിലിക്കോട് ഗവ. യു.പി. സ്കൂളിലാണ് ഒന്നാംതരത്തിൽ ചേർന്നിരിക്കുന്നത്. തറവാട് അങ്കണത്തിൽ നടന്ന ചടങ്ങിൽ തറവാട് കാരണവർ പി.സി. രാമചന്ദ്രൻ അടിയോടി അനവിനെ നോട്ട് മാലയണിയിച്ചു. തറവാട് അംഗങ്ങൾ ഉൾപ്പെടെ അഭിനന്ദിച്ചു