കാഞ്ഞങ്ങാട്: ജനദ്രോഹ നയങ്ങളിൽ റെക്കാർഡ് സൃഷ്ടിച്ച കാലമാണ് നരേന്ദ്ര മോദിയുടേതെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ബി.ജെ.പി ഭരണത്തിലെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുര്യക്കോസ്സ് പ്ലാപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എം.വി ബലകൃഷ്ണൻ, അഡ്വ: ഗോവിന്ദൻ പാളിക്കാപ്പിൽ, ജോൺ ഐമ്മൺ, പി.പി രാജു, അസീസ് കടപ്പുറം, ടി.വി. ബാലകൃഷ്ണൻ, പി.ടി നന്ദകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സണ്ണി അരമന എന്നിവർ പ്രസംഗിച്ചു. ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.